Work Experience

8-09-2017 ലെ DPI സര്‍ക്കുലര്‍ പ്രകാരം താഴെ കൊടുത്തിരിക്കുന്ന നിര്‍ദ്ദേശങ്ങള്‍ ശ്രദ്ധിക്കുക
  • മുത്തുകള്‍ കൊണ്ടുള്ള ഉല്പന്നങ്ങള്‍ (Beads work)- ജഡ്ജസ് നല്‍കന്ന ഇനങ്ങള്‍/ഡിസൈന്‍ മാത്രം തയ്യാറാക്കുക
  • Book Binding - 43 cm x 63 cm വലിപ്പത്തിലുള്ള 60 ഷീറ്റുകള്‍ അല്ലെങ്കില്‍ 43 cm x 34.5 cm വലിപ്പത്തിലുള്ള 120 ഷീറ്റുകള്‍. വേണം കൊണ്ടുവരേണ്ടത്. ജഡ്ജ് / ഇന്‍വിജിലേറ്റര്‍ ഒപ്പിട്ടു നല്‍കുന്ന പേപ്പര്‍  ഓരോ ബുക്കിലും ഉണ്ടാവണം. വ്യത്യസ്ത ബൈന്റിങ് രീതികള്‍ (Full Calico, 1/2 calico, and Qurter calico), വ്യത്യസ്ത ബുക്കുകള്‍ , (Account book, note book drawn on cover, writing pad etc..) സെക്ഷനുകളുടെ എണ്ണം, വലിപ്പം വ്യത്യസ്ത സീയിങ് എന്നിവ ഉള്‍പ്പെടുത്തി വേണം ജഡ്ജ് മാര്‍ ചോദ്യം തയ്യാറാക്കേണ്ടത്. ഉണ്ടാക്കേണ്ട ബുക്കുകളുടെ എണ്ണവും ചോദ്യത്തിലുണ്ടാവണം. പരമാവധി 8 ല്‍ കൂടുതല്‍ ബുക്കുകള്‍ നിര്‍മ്മിക്കാന്‍ പാടില്ല. ജഡ്ജ് മാര്‍ വാചാപരീക്ഷ(Viva) നടത്തണം. 
  • Budding, Layering, Grafting - ഓരോ ഇനത്തിലും നേരത്തെ ചെയ്തവ പ്രദര്‍ശിപ്പിക്കാം. ഓരോ ഇനത്തിലും പരമാവധി 2 എണ്ണം വീതം ചെയ്തു കാണിക്കാം. നഴ്സറി പ്രദര്‍ശനം പാടില്ല. 
  • ചെലവ് ചുരുങ്ങിയ പോഷകാഹാര വിഭവങ്ങള്‍ - പരമാവധി 10 ഇനങ്ങള്‍ മാത്രം തയ്യാറാക്കുകയും പ്രദര്‍ശിപ്പിക്കുകയും ചെയ്യുക
  • വൈദ്യൂത വയറിങ് (Electric Wiring) - ബോര്‍ഡ് വലിപ്പം 150 cm x 105 cm  ല്‍ കൂടാന്‍ പാടില്ല. ഒരു ബോര്‍ഡ് മാത്രം ഉപയോഗിക്കുക.
  • വെബിറ്റബിള്‍ പ്രിന്റിങ് - എല്‍ പി തലത്തില്‍ - 1 പില്ലോ കവറും 1 ടേബിള്‍ ക്ലോത്തും 
    • യൂ പി തലത്തില്‍ - 100 cm x 100 cm വലിപ്പമുള്ള 1 ടേബിള്‍ ക്ലോത്തും, 160cm x 212cm (single) വലിപ്പമുള്ള 1 ബെഡ്ഷീറ്റും പ്രിന്റ് ചെയ്യുക.
    • എച്ച്  എസ് & എച്ച് എസ് എസ് തലത്തില്‍ - ഒരു സാരിയും 160cm x 212cm (single) വലിപ്പമുള്ള 1 ബെഡ്ഷീറ്റും പ്രിന്റ് ചെയ്യുക.
  • പച്ചക്കറി പഴവര്‍ഗ്ഗ സംസ്കരണം - പരമാവധി 10 ഇനങ്ങള്‍ തയ്യാറാക്കുകയും പ്രദര്‍ശിപ്പിക്കുകയും ചെയ്യുക  
  • ബാഡ്മിറ്റന്‍ നെറ്റ് / വോളിബാള്‍ നെറ്റ് നിര്‍മ്മാണം - ഉപയോഗിക്കുന്ന നൂലുകളുടെ നമ്പര്‍ ബാഡ്മിന്റന്‍ നെറ്റ് 2 ഉം വോളിബാള്‍ നെറ്റ് 10 ,  4 &  6 ഉം ആയിരിക്കും.
  • പാഴ്‌വസ്തുക്കള്‍ ഉപയോഗിച്ചുള്ള നിര്‍മ്മാണം - കൗതുക വസ്തുക്കള്‍ പഠനസഹായികള്‍, സാമൂഹ്യപ്രസക്തിയുള്ള വസ്തുക്കള്‍, ഇവയില്‍ ഓരോ ഇനത്തിലും 3 എണ്ണം വീതം നിര്‍മ്മിക്കുക
  • പാവകളിക്കുള്ള പാവ നിര്‍മ്മാണം - പാവകളിക്കു വേണ്ടി സ്റ്റേജ് പാടില്ല. സ്റ്റേജ് ഇല്ലാതെ അവതരിപ്പിക്കണം
  • മരത്തില്‍ കൊത്തുപണികള്‍ - ജഡ്ജസ് നല്‍കുന്ന ചിത്രത്തിനനുസരിച്ചായിരിക്കണം കൊത്തുപണികള്‍ ചെയ്യേണ്ടത്. 40 cm x 40 cm അളവിലുള്ള പലകയായിരിക്കണ​ ഉപയോഗിക്കേണ്ടത്.
  • എഴുതുന്നതിനുള്ള ചോക്ക് നിര്‍മ്മാണം -    48 എണ്ണമുള്ള ഒരു സ്റ്റാന്‍ഡേര്‍ഡ് മോള്‍ഡ് മാത്രം ഉപയോഗിക്കുക
  • പ്ലാസ്റ്റര്‍ ഓഫ് പാരീസ് ഉപയോഗിച്ച് രൂപങ്ങള്‍ നിര്‍മ്മിക്കല്‍  - 2 മോള്‍ഡുകള്‍ മാത്രമേ ഉപയോഗിക്കാവൂ. 5 രൂപങ്ങള്‍ വീതം ആകെ 10 രൂപങ്ങള്‍ മാത്രം.

മറ്റ‌ു നിര്‍ദ്ദേശങ്ങള്‍

On The Spot മത്സരത്തില്‍ LP, UP വിഭാഗങ്ങളില്‍ 10 ഇനങ്ങളില്‍ (10 കുട്ടികള്‍) പങ്കെടുക്കാവുന്നതാണ്.

HS HSS വീഭാഗങ്ങളില്‍ 20 ഇനങ്ങളില്‍ (20 കുട്ടികള്‍) പങ്കെടുക്കാവുന്നതാണ്. മത്സര സമയം 3 മണിക്കൂര്‍ ആയിരിക്കും.

On The Spot ല്‍ പങ്കെടുക്കാത്തവരായിരിക്കണം Exhibition ഹാളില്‍ നില്‍ക്കേണ്ടത്. (പരമാവധി 5 പേര്‍)

ഒരു വിദ്യാലയത്തിന് Work Experience മേളയില്‍ ഒരു എക്സിബിഷന്‍ മാത്രമേ പാടുള്ളൂ. ഒരു വിദ്യാലയത്തിലെ ഉയര്‍ന്ന ക്ലാസ്സുകളിലേതായിട്ടായിരിക്കും എക്സിബിഷന്‍ എന്റര്‍ ചെയ്യപ്പെടുക. ഒരു വിദ്യാലയം എക്സിബിഷനില്‍ പങ്കെടുക്കുന്നില്ല എങ്കില്‍ കൂടിയും ഒരു ഇനമെങ്കിലും എക്സിബിഷനില്‍ ചേര്‍ത്തെങ്കില്‍ മാത്രമേ On The Spot ഇനങ്ങളില്‍ കുട്ടികളെ ചേര്‍ക്കാന്‍ കഴിയൂ. Exhibition പേജിലും On The Spot പേജിലും പ്രത്യേകമായി എന്‍ട്രി നടത്തേണ്ടതാണ്.